ഇരിക്കട്ടെ ഇവനും കുറച്ചു വിദ്യാഭ്യാസം എന്ന് കരുതിയാവണം 21വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ എന്നെ സ്കൂളിന്റെ വരാന്തയില്‍ ഉപേക്ഷിച്ചത് . ഉപേക്ഷിച്ചു എന്ന് പറയുമ്പോള്‍ വൈകിട്ട് വീട്ടിലേക്ക് ചേക്കേറും എന്ന ഉപാധിയിന്മേല് ഞാന്‍ ഒപ്പിട്ടിരുന്നു.
ആയിടയായാണ് വ്യത്യസ്തമായ പല മുഖങ്ങള്‍ക്കിടയില്‍ നിന്ന് "പേരെന്താ ? " എന്ന ചോദ്യത്തിനു "പേരക്ക " എന്ന അമറന്‍ wit അടിച്ച Boney എന്ന സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുന്നത് . തുടര്‍ന്ന് "ചമ്മി പോയി " എന്നാരോ പറഞ്ഞപ്പോള്‍ "ചമ്മാന്‍ ചമ്മന്തി അല്ല " എന്നും കൂടി അവന് വീശിയപ്പോള്‍ ഞാന്‍ അവനില്‍ ശിഷ്യപ്പെട്ടു. പില്കാലത്ത് ഹാസ്യം /ഫലിതം എന്നിവയുടെ market അവന് ഫലപ്രദമായി ഉപയോഗിച്ച് ജൈത്രയാത്ര തുടര്‍ന്നു. മേല്‍ പറഞ്ഞ witukalil നിന്നുമൊക്കെ അവന് ഒരുപാട് വളര്‍ന്നു എന്ന് തന്നെ പറയാം .
ഒരിക്കല്‍ പരീക്ഷയില്‍ അവന് നേരിട്ട ദാരുണ പരാജയത്തെ തുടര്‍ന്ന് " വള്ളിപടിച്ചു നടന്നു നടന്നു അവന് തോറ്റു " എന്ന എന്റെ ഒരു സുഹൃത്തിന്റെ പ്രയോഗം അവനെക്കാള്‍ എന്നെ വല്ലാതെ ദുഖത്തിലാഴ്തി. അവന്റെ തമാശകള്‍ കേട്ട് ചിരിച്ചവര്ക്കൊക്കെയും അവന് ഒരു നേരമ്പോക്ക് മാത്രം ആയിരുന്നു എന്ന് ഞാന്‍ ദുഖത്തോടെ മനസിലാക്കി . ഹാസ്യം എന്നത് വില കുറഞ്ഞ വസ്തുവാണെന്ന് ആളുകള്‍ വിശ്വസിക്കുനുണ്ടോ എന്നാ സംശയം അന്ന് മനസ്സില്‍ കേറി തമ്പടിച്ചതാണ് .
ചില സിനിമകളിലേ തമാശകള്‍ കേട്ട് Theatreintey ഇരുട്ടില്‍ ചിരിച്ചുല്ലസിച്ചു theatreintey വെളിയില്‍ ഇറങ്ങി ..Phhoo എന്നൊരു ആട്ടുണ്ട് . നല്ല രസം ആണ് ഈ porotta നാടകത്തിലെ സൂക്ഷ്മാഭിനയം . എന്നെപ്പോലൊരു മനുഷ്യന് ഇത് കാണാന്‍ ഇടയായല്ലോ എന്ന ഭാവം ആ സമയത്ത് അവരുടെ മുഖത്ത് മിന്നി മറയുന്നത് ഹൃദ്യമാണ്. "ഞാന്‍ ഞാന്‍ .. ഞാന്‍ ആരാണെന്ന് ഇവനൊക്കെ അറിയോ?? " "മൂല്യച്യുതി.. " "പദ്മരാജനും ബരതെട്ടനും John അബ്രഹാമേട്ടനും ഒക്കെ ജീവിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.. " എന്നൊക്കെ പറഞ്ഞു എന്റെ സുഹൃത്തും വിജ്ഞാനിയും ബുദ്ധി രാക്ഷസനെയും "TD Dasan 6b" എന്ന ചിത്രം കാണാന്‍ സവിനയം ക്ഷണിച്ചപ്പോള്‍, "Biju Menontey പടത്തിനു ഞാന്‍ ഇല്ല " എന്ന് മൊഴിയുകയുണ്ടായി. . എന്നിരുനാലും അവന് നല്ല സിനിമയുടെ തോഴന് തന്നെ എന്ന് സ്ഥാപിക്കാന്‍ ലോകത്തെ ചിലവന്മാര് മരണപെട്ടിരുനെങ്കില് എന്ന പ്രസ്താവന ഇടക്കിടെ നടത്തുന്നത് ശ്രദ്ധേയമാണ്.
അടുത്തിടെ എന്റെ ഒരു സുഹൃത്ത് സിനിമാനാടന്‍ Dileepiney ആരോ Dileepettan എന്ന് വിളിച്ചതിനെ പുച്ച്ചിക്കുകയും, dileepinethirey അസഭ്യം ചൊരിയുകയും പിന്നീട് പുരാണ സീരിയലുകളില്‍ ചാവാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വരെ, ഒരു ആവശ്യവും ഇല്ലാതെ ചിരിക്കുന്ന രാക്ഷസന്മാരെ അനുസ്മരിപ്പിക്കും വിധം ആര്‍ത്തു ചിരിക്കയും ചെയ്തു . 41 വയസുള്ള ആ നടനെ ഏട്ടന് എന്ന് പരാമര്‍ശിച്ച 23 കാരന് പയ്യനെയൊക്കെ മുക്കാലില്‍ കെട്ടി അടിക്കണം എന്ന ആശയം അവന് മുന്നോട്ടു വെക്കുകയും , അത് കേട്ട് നിന്ന ജനലക്ഷങ്ങള്‍ സന്തോഷം കൊണ്ട് കരണം മറിയുകയും ചെയ്തു . ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ഹാസ്യവും - രണ്ടാം തരാം മനുഷ്യരും എന്ന എന്റെ സംശയം ഒന്ന് കൂടി ബലപ്പെട്ടു .
VKN മരിച്ചപ്പോള്‍ ഹാസ്യ സാഹിത്യകാരന് മരിച്ചു എന്ന് വിശേഷിപിച്ച മാധ്യമങ്ങള്‍ തങ്ങളും ഒന്നാം നിരയില്‍ പെട്ടതാണെന്ന് ആഹ്വാനം നല്കി .
Humorഎന്നാല്‍ വേശ്യ വൃത്തി പോലെ രസകരമായ ഒരു ഉപഭോഗവസ്തു ആണെന്ന് അനുമാനിക്കാം . രണ്ടും ആളുകള്‍ക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഭോഗ സമയത്ത് വേശ്യയും - ഫലിതം പറയുന്ന സമയത്ത് തമാശക്കാരനെയും അവര്‍ സ്നേഹിക്കുന്നു . അതിനപ്പുറം ഉപേക്ഷിക്കപ്പെടേണ്ട വിസര്‍ജ്ജ്യം മാത്രമാകുന്നു അവര്‍.
കേരളത്തില്‍ ഭൂജാതനാവുന്ന അല്ലെങ്കില്‍ പെറ്റു പെരുകപെടുന്ന ee ലക്ഷോപലക്ഷം ബുദ്ധിജീവികള്‍ക്ക് അഥവാ inborn ജാടകര്ക്ക് ഒക്കെയും ചിരിക്കാന്‍ ഇഷ്ടമാണ് - ചിരിപ്പിക്കുന്നവര്‍ക്ക് അവന് ചാര്‍ത്തുന്ന ഒരു വിശിഷ്ട പട്ടം ഉണ്ട് :
ഗൌനിക്കപ്പെടെണ്ടാത്തവന്!
വികാരങ്ങള്‍ ഇല്ലാത്തവന്!!
അഥവാ കോമാളി !!!!!