Saturday, December 11, 2010

ഏകന്

ഏകന്

===============







Scene 1:







പ്രണയിക്കാന്‍ മനസ് തുനിഞ്ഞപ്പോഴോക്കേ വെല്ലുവിളി ഉയര്‍ത്തിയത്‌ നിരസിക്കപെടുമോ എന്നാ ഭീതിയാണ് .

എന്നേ ഇഷ്ടാവില്ല...

എന്നേ ഇഷ്ടാവില്ല...

എന്നേ ഇഷ്ടാവില്ല...



എന്നും മനസ് ഇങ്ങനെ തന്നെ siren മുഴക്കി കൊണ്ടിരുന്നു . കാലപ്രവാഹത്തില്‍ എന്നെകാള്‍ സുമാറ് ഇല്ലാതവരോക്കെയും പ്രപഞ്ഞതേ സാക്ഷിയാക്കി ചുംബനങ്ങള്‍ പൊഴിച്ചപ്പോഴും , register officeukaludey ചുവരുകളില്‍ അവരുടെ പടങ്ങള്‍ പധിഞ്ഞപ്പോഴും ഞാന്‍ എന്നേ സമാശ്വസിപിച്ചു .



ഒറ്റകായാല്‍ എല്ലാ മനുഷ്യരും നിസ്സഹായരകുന്നു -അതെരം ഒരു നിസഹായ അവസ്ഥയില്‍ താങ്ങാവുന്നധേന്ധിനെയും അവന്‍ അധിരട്ട്‌ സ്നേഹിക്കും ,മംഗലം കഴിക്കും ,മുത്തം കൊടുക്കും .കൊടുംകാറ്റില്‍ ഒറ്റയ്കായ റിഷിമാര്കും ഇന്ന് എനിക്കും താങ്ങായത് വിചിത്രം എന്ന് പറയട്ടെ ഒരേ വസ്തുവാണ് -സോമരസം .





ഋഷി വര്യര്‍ ദൈവത്തെയും , യുവാക്കള്‍ യുവതികളെയും അനന്തമായി ധ്യാനിക്കാന്‍ പരയാപ്തമാക്കുന്ന സോമരസം ! ഇവ തരുന്ന ലഹരി ഒട്ടു മിക്ക മനുഷ്യരെയും ചെന്നെത്തിക്കുക flash backukalilekkaanu,ഇന്നലെകളേ താലോലിക്കുന്ന ഒരു അവസ്ഥയാണ് ലഹരി -നാളെ എന്നാഥ്‌ അന്യമാകുന്നു അതെരം അവസ്ഥയില്‍ .



എന്റെ ഇന്നലെകള്‍ ഇങ്ങനെ മനസ്സില്‍ ഓടി എത്തി :





Scene 2: Cut to Flashback







പറ്റെ വെട്ടിയ മുടിയും അലസമായി പാന്റിലെക്ക് കുത്തി നിറച്ച shirtum ധരിച്ചു school പടിക്കല്‍ പുഞ്ചിരി തൂകി നിന്ന നല്ല ഓമനത്തമുള്ള ബാലന്‍ -എന്ധൊരു തേജസ് ( from the protoganists's side)





ആണ്‍കുട്ടികളും പെണ്ണ്കുട്ടികളും ഒരേ സീറ്റില്‍ ഇരിക്കുന്ന കാമ ചിന്തകള്‍ ഉണരാത്ത കാലം .



അവള്‍ ഒരം ചേര്‍ന്നിരിന്നു rankukal വാരി കൂട്ടുമ്പോള്‍ ഞാന്‍ ഫലിത ഗവേഷണത്തില്‍ എര്പെട്ടു . അവളെ കുട കുട ചിരിപിച്ചു പ്രേമ പറവഷയക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു .



വേനല്‍ മാസത്തിലെ മഴ പോലെ ശേനിക്കാത്ത അതിഥി ആയി പ്രേമം അങ്ങനെ ഹൃദയത്തില്‍ തമ്പടിച്ചു (എന്റെ ). അവളുടെ മുഖത്തെ , അവളുടെ പ്രക്രുതത്തെയ് , അവളുടെ bagineyum അങ്ങനെ അവളുടെധായ ഭുമിയിലെ എല്ലാത്തിനെയും സ്നേഹിച്ചു . അവള്‍ നടന്നു വരുന്നാ നടപതാകളേ ചുംബിക്കാന്‍ മനം കൊതിച്ചു .





"തു ചീസ് ബടി ഹേ മസ്ത് മസ്ത് " എന്നാ ഗാനത്തില്‍ Akshay kumarinu പകരം എന്നെയും mamta kulkarini ആയി അവളെയും സങ്കല്പിച്ചു !!





പെട്ടെന് അത് സംഭവിച്ചു !! അവള്‍ വളര്‍ന്നു , വയസരിയിച്ചു .പാവടക്ക് പകരം ചുരിദാര്‍ ധരിച്ചു . എനിക്കുമുണ്ടായി മാറ്റം -ഏറെയും അവഗണിക്കാവുന്നവ.









Scene 3:





Cut to Present





സ്കൂളില്‍ പത്താം ക്ലാസ്സില്‍ പോയ touril അവളുടെ അടുത്ത ഒഴിഞ്ഞു കിടന്ന സീറ്റ്‌ കണ്ടിലെന്ന് നടിച്ചു സുഹുര്തിന്റെയ് മടിയില്‍ തിങ്ങി ഇരുന്നു നല്ലവന്‍ എന്നാ impression സ്വന്തമാക്കിയതും , അവള്‍ സ്വതന്ത്ര്യതോടെയ് സംസാരിക്കാന്‍ വരുംബോഴോക്കെയും അവളുടെ കൂടുകാരിയുടെയ് മുഖത്ത് നോക്കി മറുപടി പറഞ്ഞു അവളെ തീ തീറ്റിച്ചു എന്ന് അഹങ്കരിച്ചധും വിഡ്ഢിത്തമായി പോയി എന്ന് ദൈവമേ നിനക്ക് ഒരു clue തരാമായിരുനില്ലേയ് ?

അവള്‍ ഇങ്ങോട്ട വന്നു ഇഷ്ടമാണെന്ന് പറയാത്തതെന്തേ അതി ക്രൂരനായ ദൈവമേ ?





എന്നേ ഒരു കന്യകനാക്കി ഇങ്ങനെ പരീക്ഷിക്കുന്നതെന്തിനേന്‍ ദൈവമേ ?



Scene 4:


(അലര്‍ച്ച -തേങ്ങല്‍ -കരച്ചില്‍ )


Scene 5:





Cigarrete പുക ചുരുലുകല്കിടയില്‍ ഒരു രൂപം (ദൈവം തന്നെ )




T Shirt ഇട്ട പുക വലിക്കുന്ന ദൈവം :






അല്ലെങ്കിലും പെണ്ണ് ഇല്ലാത്തതു തന്നെയാണ് നല്ലതു  -അല്ലെങ്കില്‍ നിനക്കിങ്ങനെ 6aamethey പെഗ് ഒഴിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകുമോ ?







Njan : സത്യമാളിയ സത്യം ..പരമമായ സത്യം -പ്രപന്ജ സത്യം !



ദൈവം അടുത്ത പെഗ് ഒഴിക്കുന്നു !

Monday, July 19, 2010

Sallaapam.......

Me: u dere



Kanyaka: yes



Me: long time..kaananilallo J



Sent at 4:32 pm



Me: u dere??



Sent at 4:38 pm



Kanyaka: ohh..yeah....kind of busy



Me: bhayankara thirakk aanallo ippo..



Kanyaka: yea bit tied up



Me:endha adhikam online varaathadhu ippo?

Thaan aanu entey first online frend..adho enney avoid cheyyuvaano?



Kanyaka: lolzz



Me: Endha chirikkunnadhu?



Kanyaka: nope..nuthin J



Me: Edo para

Kanyaka: Avoid cheyyunnadhonnum alla…personal problems und..pinne cant sit thru



Me: Ehh…ennu vechal?



Kanyaka: sughamilla..btw enganund joliyokkey?



Me: Endha asugham para L



Kanyaka: illado….thaan annu paranja gf endhayi?



Me: Edhu gf?



Kanyaka: ur gf..u told me sometime back? Grrr



Me: oh yeah..my gf..parentsiney convince cheyyaan nokam

*nokunnu



Kanyaka: avarendhu parayunnu?



Me: aah..thaan enna naatilekk..bangalore maduthilley?



Kanyaka: trying to change subject..huh?



Me: adhalla ..we have been chatting for 3 years alley..orikkal meet cheyyanam.



Kanyaka: hahah



Me: ???



Kanyaka: naatilaanu ippo..forgot to tell u



Me: Grrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr rrrrrrr



Kanyaka: Njan paranjailley personal problems



Me: endha adhu? Njan entey ella issuesum parayunnadhalley? Like entey gf and all



Kanyaka: hmmm



Sent at 4:51 pm





Me: ???



Kanyaka: iam expecting..



Me: aareyaanaavo?



Kanyaka: ROTFL



Me: thamashichadhalla :@



Kanyaka:hehe… kunju vaava



Me: Sherikkum?



Kanyaka: hmm…



Me: married ???????? endha parayaathadhu????????



Kanyaka: J





Sent at 4:53 pm



Pizhachaval: u dere?



Kanyakan has signed out at 4:56pm ….

Sunday, May 2, 2010

കോമാളി !!!

ഇരിക്കട്ടെ ഇവനും കുറച്ചു വിദ്യാഭ്യാസം എന്ന് കരുതിയാവണം 21വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ എന്നെ സ്കൂളിന്റെ വരാന്തയില്‍ ഉപേക്ഷിച്ചത് . ഉപേക്ഷിച്ചു എന്ന് പറയുമ്പോള്‍ വൈകിട്ട് വീട്ടിലേക്ക് ചേക്കേറും എന്ന ഉപാധിയിന്മേല്‍ ഞാന്‍ ഒപ്പിട്ടിരുന്നു.
ആയിടയായാണ് വ്യത്യസ്തമായ പല മുഖങ്ങള്‍ക്കിടയില്‍ നിന്ന് "പേരെന്താ ? " എന്ന ചോദ്യത്തിനു "പേരക്ക " എന്ന അമറന്‍ wit അടിച്ച Boney എന്ന സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുന്നത് . തുടര്‍ന്ന് "ചമ്മി പോയി " എന്നാരോ പറഞ്ഞപ്പോള്‍ "ചമ്മാന്‍ ചമ്മന്തി അല്ല " എന്നും കൂടി അവന്‍ വീശിയപ്പോള്‍ ഞാന്‍ അവനില്‍ ശിഷ്യപ്പെട്ടു. പില്‍കാലത്ത് ഹാസ്യം /ഫലിതം എന്നിവയുടെ market അവന്‍ ഫലപ്രദമായി ഉപയോഗിച്ച് ജൈത്രയാത്ര തുടര്‍ന്നു. മേല്‍ പറഞ്ഞ witukalil നിന്നുമൊക്കെ അവന്‍ ഒരുപാട് വളര്‍ന്നു എന്ന് തന്നെ പറയാം .

ഒരിക്കല്‍ പരീക്ഷയില്‍ അവന്‍ നേരിട്ട ദാരുണ പരാജയത്തെ തുടര്‍ന്ന് " വള്ളിപടിച്ചു നടന്നു നടന്നു അവന്‍ തോറ്റു " എന്ന എന്റെ ഒരു സുഹൃത്തിന്റെ പ്രയോഗം അവനെക്കാള്‍ എന്നെ വല്ലാതെ ദുഖത്തിലാഴ്തി. അവന്റെ തമാശകള്‍ കേട്ട് ചിരിച്ചവര്‍ക്കൊക്കെയും അവന്‍ ഒരു നേരമ്പോക്ക് മാത്രം ആയിരുന്നു എന്ന് ഞാന്‍ ദുഖത്തോടെ മനസിലാക്കി . ഹാസ്യം എന്നത് വില കുറഞ്ഞ വസ്തുവാണെന്ന് ആളുകള്‍ വിശ്വസിക്കുനുണ്ടോ എന്നാ സംശയം അന്ന് മനസ്സില്‍ കേറി തമ്പടിച്ചതാണ് .





ചില സിനിമകളിലേ തമാശകള്‍ കേട്ട് Theatreintey ഇരുട്ടില്‍ ചിരിച്ചുല്ലസിച്ചു theatreintey വെളിയില്‍ ഇറങ്ങി ..Phhoo എന്നൊരു ആട്ടുണ്ട് . നല്ല രസം ആണ് ഈ porotta നാടകത്തിലെ സൂക്ഷ്മാഭിനയം . എന്നെപ്പോലൊരു മനുഷ്യന്‍ ഇത് കാണാന്‍ ഇടയായല്ലോ എന്ന ഭാവം ആ സമയത്ത് അവരുടെ മുഖത്ത് മിന്നി മറയുന്നത് ഹൃദ്യമാണ്. "ഞാന്‍ ഞാന്‍ .. ഞാന്‍ ആരാണെന്ന് ഇവനൊക്കെ അറിയോ?? " "മൂല്യച്യുതി.. " "പദ്മരാജനും ബരതെട്ടനും John അബ്രഹാമേട്ടനും ഒക്കെ ജീവിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.. " എന്നൊക്കെ പറഞ്ഞു എന്റെ സുഹൃത്തും വിജ്ഞാനിയും ബുദ്ധി രാക്ഷസനെയും "TD Dasan 6b" എന്ന ചിത്രം കാണാന്‍ സവിനയം ക്ഷണിച്ചപ്പോള്‍, "Biju Menontey പടത്തിനു ഞാന്‍ ഇല്ല " എന്ന് മൊഴിയുകയുണ്ടായി. . എന്നിരുനാലും അവന്‍ നല്ല സിനിമയുടെ തോഴന്‍ തന്നെ എന്ന് സ്ഥാപിക്കാന്‍ ലോകത്തെ ചിലവന്മാര് മരണപെട്ടിരുനെങ്കില്‍ എന്ന പ്രസ്താവന ഇടക്കിടെ നടത്തുന്നത് ശ്രദ്ധേയമാണ്.

അടുത്തിടെ എന്റെ ഒരു സുഹൃത്ത്‌ സിനിമാനാടന്‍ Dileepiney ആരോ Dileepettan എന്ന് വിളിച്ചതിനെ പുച്ച്ചിക്കുകയും, dileepinethirey അസഭ്യം ചൊരിയുകയും പിന്നീട് പുരാണ സീരിയലുകളില്‍ ചാവാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വരെ, ഒരു ആവശ്യവും ഇല്ലാതെ ചിരിക്കുന്ന രാക്ഷസന്മാരെ അനുസ്മരിപ്പിക്കും വിധം ആര്‍ത്തു ചിരിക്കയും ചെയ്തു . 41 വയസുള്ള ആ നടനെ ഏട്ടന്‍ എന്ന് പരാമര്‍ശിച്ച 23 കാരന്‍ പയ്യനെയൊക്കെ മുക്കാലില്‍ കെട്ടി അടിക്കണം എന്ന ആശയം അവന്‍ മുന്നോട്ടു വെക്കുകയും , അത് കേട്ട് നിന്ന ജനലക്ഷങ്ങള്‍ സന്തോഷം കൊണ്ട് കരണം മറിയുകയും ചെയ്തു . ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ഹാസ്യവും - രണ്ടാം തരാം മനുഷ്യരും എന്ന എന്റെ സംശയം ഒന്ന് കൂടി ബലപ്പെട്ടു .



VKN മരിച്ചപ്പോള്‍ ഹാസ്യ സാഹിത്യകാരന്‍ മരിച്ചു എന്ന് വിശേഷിപിച്ച മാധ്യമങ്ങള്‍ തങ്ങളും ഒന്നാം നിരയില്‍ പെട്ടതാണെന്ന് ആഹ്വാനം നല്‍കി .



Humorഎന്നാല്‍ വേശ്യ വൃത്തി പോലെ രസകരമായ ഒരു ഉപഭോഗവസ്തു ആണെന്ന് അനുമാനിക്കാം . രണ്ടും ആളുകള്‍ക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഭോഗ സമയത്ത് വേശ്യയും - ഫലിതം പറയുന്ന സമയത്ത് തമാശക്കാരനെയും അവര്‍ സ്നേഹിക്കുന്നു . അതിനപ്പുറം ഉപേക്ഷിക്കപ്പെടേണ്ട വിസര്‍ജ്ജ്യം മാത്രമാകുന്നു അവര്‍.





കേരളത്തില്‍ ഭൂജാതനാവുന്ന അല്ലെങ്കില്‍ പെറ്റു പെരുകപെടുന്ന ee ലക്ഷോപലക്ഷം ബുദ്ധിജീവികള്‍ക്ക് അഥവാ inborn ജാടകര്‍ക്ക് ഒക്കെയും ചിരിക്കാന്‍ ഇഷ്ടമാണ് - ചിരിപ്പിക്കുന്നവര്‍ക്ക് അവന്‍ ചാര്‍ത്തുന്ന ഒരു വിശിഷ്ട പട്ടം ഉണ്ട് :

ഗൌനിക്കപ്പെടെണ്ടാത്തവന്‍!

വികാരങ്ങള്‍ ഇല്ലാത്തവന്‍!!

അഥവാ കോമാളി !!!!!

Friday, February 26, 2010

Entey Kadha !!

a) വിപ്ലവം ഞാന്* സമ്മതിക്കില്ല - സ്ത്രീകള്* ലിംഗ ശസ്ത്രക്രിയ നടത്തിയാല്* വനിതാ കമ്മീഷന്* നിലനില്*ക്കുമോ?


ഡ്രൈവറും മരംവെട്ടുകാരനും കൂലിപ്പണിക്കാരനും സിനിമകള്* നിര്*മിച്ചാല്* കമ്മ്യൂണിസം നിലനില്*ക്കുമോ?



b)  ഞാന്* ഒരു കമ്മ്യൂണിസ്റ്റ്* ആകുന്നു. പാവങ്ങളെ പാവങ്ങളായി നില നിര്*ത്തുകയും അവര്*ക്ക് ആടും കോഴിയും സംഭാവന ചെയ്യുകയും വിപ്ലവ പുസ്തകങ്ങള്* രചിക്കുകയും ചെയ്യും. അവര്*ക്ക് ഹരം കേറട്ടെ, അവര്* പണക്കാരനെ നിഗ്രഹിച്ചു കസ്ടടി മരണം വരിക്കട്ടെ.. ഞാന്* വിപ്ലവം വിധാനം ചെയ്യുന്നു.



നാല്പതു പുസ്തകങ്ങളുടെ കരുത്തുണ്ടെനിക്ക്..! ലോകം എന്റെ മരണശേഷം എന്നെ വാഴ്ത്തി പാടും, ഞാന്* ലോകത്തെ അളന്നു മുറിച്ചു വിശകലനം ചെയ്തു, ആ കര്*ത്തവ്യത്തിനിടയില്* ഞാന്* ദാമ്പത്യ ലൈംഗിക ജീവിതം വര്*ജ്ജിച്ചു - ഞാന്* നാല്പതു പുസ്തകങ്ങള്* എഴുതി.





c)  മറ്റുള്ളവരെല്ലാം വിരമിക്കട്ടെ - സച്ചിന്* തെണ്ടുല്*കര്* കുങ്കുമം ചുമക്കുന്ന കഴുതയാകുന്നു. ഒരു വെള്ള പന്തിനെ മരത്തടി കൊണ്ട് അടിച്ചു പറത്തിയതുകൊണ്ട് ഇവിടെ വിപ്ലവം വരുമോ? എന്താണ് അവന്റെ ഉദ്ദേശം? ശുദ്ധ അഹങ്കാരി..! സച്ചിനെന്നാല്* ഭോജ്പൂരി ഭാഷയില്* അഹങ്കാരി എന്നല്ലേ അര്*ഥം? അക്ഷര വിരോധി ആയ അവന്* പത്താം ക്ലാസ്സ് തോറ്റത് ജനങ്ങളേ നിങ്ങള്* മറക്കരുത്. എനിക്ക് ഡിസ്റ്റിങ്ങ്ഷന്* ഉണ്ടായിരുന്നു ആ കരുത്തില്* ഞാന്* എഴുതി - നാല്പതു പുസ്തകങ്ങള്*..!!





d)  അവന്* പരസ്യങ്ങളില്* അവന്റെ ജനപിന്തുണ ഉപയോഗിച്ച് കോടികള്* സമ്പാദിക്കുന്നു. നിങ്ങള്* പറയു, അവനെക്കാള്* കേമന്* ഞാനല്ലേ? എനിക്ക് അവനെക്കാള്* ഉയരമുണ്ട്, ഫേഷ്യല്* ചെയ്*താല്* അവനെക്കാള്* വെളുക്കും, സെറ്റ്പല്ല് വെച്ചാല്* അവനെക്കാള്* തുടുക്കും, വിഗ്ഗ് വെച്ച് മുടി നേവി കട്ട്* ചെയ്*താല്* സ്ത്രീകള്* ഘെരാവോ ചെയ്യും. എന്തിനധികം, നാല്പതോളം വിപ്ലവം ജ്വലിക്കുന്ന പുസ്തകങ്ങള് !!!





e) സ്റ്റേജില്* കേറി നിന്ന് പ്രസംഗിച്ചില്ലെങ്കില്* എന്റെ നാടികളിലെ രക്തചംക്രമണം തന്നെ നിലക്കും - പല അവസരങ്ങളിലും ഹൃദയമിടിപ്പ്* തന്നെ നില്*ക്കുന്നു - ഞാന്* മരണാസന്നന്* ആകുന്നു - എനിക്ക് ഒന്ന് പ്രസംഗിച്ചാല്* മാത്രം മതി - കാശ് എനിക്കവശ്യമേയില്ല - എനിക്ക് വായു വേണ്ട, ജലം വേണ്ട, ആഹാരം വേണ്ട, - പ്രസങ്ങിച്ചാല്* മാത്രം മതി. ഒന്ന് വിപ്ലവം ശര്*ദ്ദിച്ചു താഴെ കിടയിലുള്ളവരെ ഉത്തേജിപ്പിച്ചു കഴിഞ്ഞാല്* ഞാന്* കുഴഞ്ഞു വീഴുന്നു. ഇതിനിടയിലാണ് സച്ചിന്റെ ഇരട്ട-സെഞ്ച്വറി!! ഈ ഇരട്ട-സെഞ്ച്വറി അടിക്കുന്ന സമയത്ത് അവനു നാല്പത് പുസ്തകങ്ങള്* എഴുതിക്കൂടെ? എന്റെ ആത്മാവിന്റെ ആഴങ്ങളില്* നിന്ന് ഞാന്* പെറുക്കി എഴുതിയ എന്റെ നാല്പതു പുസ്തകങ്ങള് !!!





f) വ്യായാമം ചെയ്*താല്* എനിക്കും വരും സിക്ക്സ് പാക്ക്! നല്ല കുടുംബത്തില്* ജനിച്ചിരുന്നെങ്കില്* എനിക്കും കിട്ടുമായിരുന്നു സൗന്ദര്യം - ബാറ്റ് കിട്ടിയിരുന്നെങ്കില്* ഞാനും അടിച്ചേനെ ട്രിപ്പിള്* സെഞ്ച്വറി - കല്യാണം കഴിച്ചിരുന്നെങ്കില്* ഞാനും ഉണ്ടാക്കിയേനെ കുട്ടികള്* - സ്കൂളില്* പോയിരുന്നെങ്കില്* ഞാനും ജയിച്ചേനെ - എന്നെ നായകനാക്കിയിരുന്നെങ്കില്* ഞാനും ആയേനെ സൂപ്പര്*സ്റ്റാര്*!!



ഞാന്* ഒരു സംഭവം ആകുന്നു - നിങ്ങളെ പോഴന്മാരായി ജനിപ്പിച്ച ദൈവത്തെ വിമര്*ശിച്ചു ഞാന്* പുസ്തകം എഴുതട്ടെ, എന്റെ നല്പതിയോന്നാം പുസ്തകം..!!